ads

banner

Sunday 14 April 2019

author photo

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ പ്രശ്നങ്ങളുണ്ടെന്നും അത് രൂക്ഷമാണെന്നും കോണ്‍ഗസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ്-ജെ.ഡി.എസ് സംഖ്യത്തില്‍ താഴെ തട്ടിലാണ് പ്രശ്നങ്ങളുളളത്. എന്നാലും സഖ്യം തകരാതെ നോക്കും.അതേസമയം സഖ്യം തകരാതെ കാത്തു സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും അല്ലാതെ സംസ്ഥാനത്തിന്റേതല്ലെന്നും അടുത്ത അഞ്ചു വര്‍ഷം ഈ സഖ്യം തുടരുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ബി.ജെ.പിയെ ഒറ്റ അക്കത്തില്‍ ഒതുക്കുന്നതാണ്.അതോടൊപ്പം കോണ്‍ഗ്രസ്-ജെ.ഡി.എസ് സംഖ്യ 20ല്‍ കൂടുതല്‍ സീറ്റ് നേടുകയും ചെയ്യും. കോഴ നല്‍കി കോണ്‍ഗ്രസ് എം.എല്‍.എമാരെ കൈക്കലാക്കാന്‍ ബി.ജെ.പിയുടെ ശ്രമം തുടരുന്നുണ്ട്. അധികാരം സ്ഥാപിക്കാന്‍ ഇത് ബി.ജെ.പി തുടരുമെന്നും ബി.ജെ.പിയുടെ കോഴക്കളിക്ക് തെരഞ്ഞെടുപ്പു കമ്മീഷനും കൂട്ട് നില്‍ക്കുകയാണെന്നും തെരഞ്ഞെടുപ്പു കമ്മീഷനോ ആദായ നികുതി വകുപ്പോ ഇതിനെതിരെ നടപടി സ്വീകരിക്കുന്നിലെന്നും  അദ്ദേഹം വ്യക്തമാക്കി.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement