ads

banner

Monday 27 May 2019

author photo

നവാഗതനായ സൂരജ് സുകുമാർ സംവിധാനം നിർവഹിക്കുന്ന ബി നിലവറയും ഷാർജ പള്ളിയും എന്ന ചിത്രത്തിൽ ശ്രീജിത്ത് രവി നായകനാവും. അജു വർഗീസ് ഒരു മുഖ്യ വേഷത്തിലെത്തും. മുൻപ്  സൈജു കുറുപ്പിന്റെ പേരുയർന്ന് കേട്ടെങ്കിലും സംവിധായകൻ സൂരജ് തന്നെ കൺഫോം പറയുകയായിരുന്നു. ഷാർജാപള്ളി ആമീൻ തങ്ങളായി ജഗതി ശ്രീകുമാർ എത്തുന്ന ചിത്രത്തിൽ  അദേഹത്തിന്റെ മകനായ ഷാർജാപള്ളി സത്താറായിട്ടാണ് ശ്രീജിത്ത് എത്തുക. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഒരുങ്ങുന്ന ചിത്രമാണിത്.

ഇതുവരെ ശ്രീജിത് ചെയ്യാത്ത കഥാപാത്രമായിരിക്കുമെന്നും ചിത്രത്തിലെ നായക കഥാപാത്രമായിരിക്കുമെന്നും സംവിധായകൻ കൂട്ടിചേർത്തു. അജു വർഗീസ് ചിത്രത്തിൽ സുമേഷ് കൗൺസിലർ എന്ന മറ്റൊരു വേറിട്ട കഥാപാത്രമായിരിക്കും അജുവിന്റെ കൗൺസിലർ സുമേഷ്. അജു നിർമിക്കുന്ന ലവ്
ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന്റെ തിരക്കുകൾ മാറ്റി വച്ച് ജൂലൈ ആദ്യവാരം ചിത്രത്തിൽ  ജോയിൻ ചെയ്യും .പത്മനാഭ ഫിലിംസിന്റെ ബാനറിൽ ടി.കെ. ഷിജു നിർമ്മിക്കുന്ന ചിത്രത്തിൽ മുൻ നിര താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും അവസരമുണ്ടാകുമെന്നു നിർമ്മാതാവ് ഷിജു കൂട്ടിച്ചേർത്തു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement