ads

banner

Wednesday 14 August 2019

author photo

കോട്ടയം: കെവിന്‍ കൊലകേസില്‍ ഇന്ന് വിധി പറയും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പറയുന്നത്. ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍പ്പെടുത്തിയ ഈ പ്രത്യേക കേസില്‍ കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനുവും പിതാവ് ചാക്കോയും ഉള്‍പ്പെടെ കേസില്‍ മൊത്തം 14 പ്രതികളാണുള്ളത്.

കഴിഞ്ഞ വര്‍ഷം മേയ് 27നാണ് സംഭവം നടന്നത്. അന്ന് കോട്ടയം നാട്ടാശേരി സ്വദേശി കെവിനെ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഷാനുവിന്റെ സഹോദരി നീനുവിനെ രജിസ്ട്രര്‍ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ സംഭവം. 28 ന് പുലര്‍ച്ചെ കെവിന്റെ മൃതദേഹം ചാലിയേക്കര ആറില്‍ കണ്ടെത്തി. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന മൊഴി നീനു വിചാരണയ്ക്കിടെ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. കെവിന്റെത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന നിര്‍ണായക മൊഴികളാണ് ഫോറന്‍സിക് വിദഗ്ധരും നല്‍കിയിരികുന്നത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 186 സാക്ഷികളില്‍ 113 സാക്ഷികളെ വിസ്തരിച്ച കോടതി സാങ്കേതിക തെളിവുകളും പരിശോധിച്ചിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement