ads

banner

Wednesday 14 August 2019

author photo

കോട്ടയം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും, ഇടുക്കിയിലും, കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലുള്‍പ്പെടെ ശക്തമായ മഴയാണ് പെയ്യുന്നത്. ശക്തിയായ മഴയില്‍ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് പാലാ-ഈരാറ്റുപേട്ട റോഡില്‍ വീണ്ടും വെള്ളം കയറിയിരിക്കുന്നു. ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരുന്നു. എ.സി റോഡില്‍ ഇന്നും ഗതാഗതം തടസ്സപ്പെടും ഇവിടെയും വെള്ളം ഇറങ്ങിയിട്ടില്ല. സംസ്ഥാനത്ത് ഇന്ന് ന്യൂനമര്‍ദം നേരിയതോതില്‍ ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഇവിടെ 24 മണിക്കൂറിനുള്ളില്‍ 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement