ads

banner

Wednesday, 25 September 2019

author photo

ഭോപ്പാല്‍: വൈദ്യുതി ബില്‍ അടയ്ക്കാത്ത സംഭവം വിവാദമായതോടെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ കുടിശ്ശികയായ 1.21 ലക്ഷം അടച്ചു. വിദിശയിലെ വാടകവീടിന്റെ വൈദ്യുതി ബില്‍ കുടിശ്ശികയാണ് അടച്ചുതീര്‍ത്തത്. 
 കര്‍ഷകരോട് വൈദ്യുതി ചാര്‍ജ് അടയ്ക്കരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. പ്രളയബാധിത പ്രദേശങ്ങളായ നിമൂച്ച്, മാന്‍സോര്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് വൈദ്യുതി ചാര്‍ജ് അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചവരാരും അടയ്ക്കരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത്. ബില്ലുമായി വരുന്നവരെ ചൂലുമായി നേരിടാനാണ് അദ്ദേഹം കര്‍ഷകരോട് പറഞ്ഞത്. 
 കൃഷിനാശം സംഭവിച്ചവര്‍ക്ക് ധനസഹായം വൈകുന്നതിലുള്ള പ്രതിഷേധം ഇങ്ങനെ അറിയിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തൊട്ടുപിന്നാലെയാണ് വിദിശയിലെ കോണ്‍ഗ്രസ് എംഎല്‍എ ശശാങ്ക് ഭാര്‍ഗവ ചൗഹാന്‍ 2013 മുതല്‍ കറന്റ് ബില്ലടച്ചിട്ടില്ലെന്ന വിഷയം ഉന്നയിച്ചത്. വിദിശയില്‍ നിന്ന് ലോക്‌സഭാംഗമായപ്പോഴാണ് ഈ വീട് അദ്ദേഹം വാടകയ്ക്ക് എടുത്തത്‌.
 ലീലഭായിയുടെ പേരിലാണ് വൈദ്യുതി കണക്ഷന്‍ എടുത്തിരുന്നത്.  25 വര്‍ഷമായി ഈ വീട്ടിലാണ് ശിവരാജ് സിങ് ചൗഹാന്‍ താമസിക്കുന്നത്. സാധാരണക്കാരനാണെങ്കില്‍ ഇങ്ങനെ ബില്ലടയ്ക്കാതിരുന്നാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലേ. അതിനാല്‍ വൈദ്യുതി വിതരണ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. 
 1.21 ലക്ഷത്തിന്റെ ബില്‍ അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. വിവാദമായതോടെ തിടുക്കത്തില്‍ പണം അടയ്ക്കുകയായിരുന്നു.  '15 വര്‍ഷം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഭോപ്പാലിലെ ഔദ്യോഗിക വസതിയിലായിരുന്നു ചൗഹാന്റെ താമസം. വിദിശയിലെ വീട്ടില്‍ അപൂര്‍വ്വമായി മാത്രമേ താമസിച്ചിട്ടുള്ളൂ. അതിനാല്‍ കുടിശ്ശികയുടെ കാര്യം അറിഞ്ഞിരുന്നില്ല. വിവരം ശ്രദ്ധയില്‍ പെട്ടയുടന്‍ അടയ്ക്കുകയും ചെയ്തുവെന്നായിരുന്നു' ബിജെപി വക്താവിന്റെ പ്രതികരണം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement