തിരുവനന്തപുരം: പരീക്ഷ തട്ടിപ്പ് വിവാദത്തെ തുടർന്ന് ചട്ടങ്ങൾ കർശനമാക്കി പിഎസ്‌സി. ഇതിന്റെ ഭാഗമായി പരീക്ഷാ ഹാളിൽ കുപ്പിവെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിങ്ങനെ നിരവധി വസ്തുക്കൾ വിലക്കി.
മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർ ഫോൺ, േൈമ്രകാഫോൺ, പേജർ തുടങ്ങിയ വിനിമയ ഉപകരണങ്ങളെല്ലാം പരീക്ഷാ ഹാളിൽ കർശനമായി വിലക്കിയിരിക്കുകയാണ്. ഇതിന് പുറമെ, റിസ്റ്റ് വാച്ച്, സ്മാർട് വാച്ച്, ക്യാമറ വാച്ച് തുടങ്ങിയവയൊന്നും അനുവദിക്കില്ല. അച്ചടിച്ചതോ, എഴുതിയോ ആയ പഠന വസ്തുക്കൾ, കടലാസ് തുണ്ടുകൾ, ബോക്‌സുകൾ, പ്ലാസ്റ്റിക് കവർ, റബർ വച്ചെഴുതാനുളള ബോർഡ്, ലോഗരിതം പട്ടിക, പഴ്‌സ്, പൗച്ച് തുടങ്ങിയ സ്‌റ്റേഷനറി സാധനങ്ങൾക്കും വിലക്കുണ്ട്. പെൻ ഡ്രൈവ്, കാൽക്കുലേറ്റർ,ഇലക്‌ട്രോണിക് പേന, സ്‌കാനർ, ഹെൽത്ത് ബാൻഡ്, ക്യാമറ പെൻ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും പൂർണമായും നിരോധനമുണ്ട്. ഇവയ്ക്കു പുറമേ ക്യാമറ, ബ്ലൂടൂത്ത് തുടങ്ങിയ വിനിമയ ഉപകരണങ്ങൾ ഒളിപ്പിക്കാൻ സാധിക്കുന്ന തരത്തിലുളള ലോഹ,പ്ലാസ്റ്റിക് വസ്തുക്കളും പരീക്ഷാ ഹാളിൽ അനുവദിക്കില്ല.
HomeUnlabelledകർശനമാക്കി പിഎസ്‌സി; പരീക്ഷാ ഹാളിൽ കുപ്പിവെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിങ്ങനെ നിരവധി വസ്തുക്കൾ വിലക്കി
Wednesday, 25 September 2019
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon