ads

banner

Thursday 30 January 2020

author photo

വുഹാന്‍: കൊറോണ വൈറസ് ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി. 1700ല്‍ അധികം പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈറസ് ബാധയേറ്റ് മരിച്ച 38 പേരും കോറോണ വൈറസിന്‍റെ ഉത്ഭവ കേന്ദ്രമെന്ന് കരുതുന്ന ഹുബെ പ്രവിശ്യയില്‍ നിന്നുമുള്ളവരാണ്.

ഇത്രയും മരണങ്ങള്‍ ഒരു ദിവസം തന്നെ സംഭവിക്കുന്നത് ആദ്യമായാണ്. ഹുബെ പ്രവിശ്യയില്‍ 10 ദശലക്ഷത്തോളം ജനങ്ങളാണ് പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്. ഇവിടെ മാത്രം 1032 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ലോകരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനയ്ക്ക് പുറമെ 18 രാജ്യങ്ങളില്‍ കൂടിയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഫിന്‍ലാന്‍ഡിലും യുഎഇയിലുമാണ് ഏറ്റവും ഒടുവിലാണ് വൈറസ് സ്ഥിരീകരിച്ചത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement