ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തോരഞ്ഞെടുപ്പിലെ പ്രകടന പത്രിക ബിജെപി പുറത്തിറക്കി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് പത്രിക പുറത്തിറക്കിയത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍, മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അഞ്ചു വർഷം കൊണ്ട് 50 ലക്ഷം സ്വകാര്യ തൊഴിലുകളും 1.5 ലക്ഷം സർക്കാർ ജോലികളും ബിജെപി വാഗ്ദാനം ചെയ്യുന്നു.
സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനാണ് നിലവിലെ സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. രാജശ്രീ യോജന വഴി പെണ്‍കുട്ടികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ലാപ്‌ടോപ്പുകള്‍, സൈക്കിള്‍, സ്‌കൂട്ടി എന്നിവയും നല്‍കിയിട്ടുണ്ട്. അടുത്ത തവണയും ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വസുന്ധര രാജെ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon