ads

banner

Sunday, 25 November 2018

author photo

ശ്രീനഗര്‍:  കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സൈന്യത്തിനുനേരെ പ്രതിഷേധക്കാരുടെ കല്ലേറ്. ആറ് ഭീകരര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെയാണ് സുരക്ഷാ സൈന്യത്തിനുനേരെ പ്രതിഷേധക്കാരുടെ കല്ലേറ് നടന്നിരിക്കുന്നത്. കൂട്ടംകൂടി നിന്നാണ് കല്ലേറ്. നിരനിരയായി നീങ്ങുന്ന സൈനിക വാഹനങ്ങള്‍ക്കുനേരെയാണ്   പ്രതിഷേധക്കാര്‍ കല്ലെറിയുന്നത്. ചിലര്‍ വാഹനങ്ങളുടെ തൊട്ടടുത്തേക്ക് ഓടിയെത്തി സൈനികരെ കല്ലെറിയാന്‍ ശ്രമിക്കുന്നുമുണ്ട്.

പാക് ഭീകരന്‍ അടക്കമുള്ളവരെയാണ് ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഞായറാഴ്ച രാവിലെ സൈന്യം വധിച്ചത്. മാത്രമല്ല,ഒരു സൈനികന്‍ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിക്കുകയും ചെയ്തു. മുഷ്താഖ് അഹമ്മദ് മിര്‍, മുഹമ്മദ് അബ്ബാസ് ഭട്ട്, ഉമര്‍ മജീദ് ഗാനി, മുഹമ്മദ് വസീം വാഗെ, ഖാലിദ് ഫറൂഖ് എന്നിവരെയും പാക് ഭീകരനെന്ന് സംശയിക്കുന്നയാളെയുമാണ് സൈന്യം ഏറ്റുമുട്ടലിനിടെ വധിച്ചത്. കൂടാതെ,ഷോപിയാനിര്‍ ഭീകരര്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സൈന്യം ശനിയാഴ്ച രാത്രി വ്യാപക തിരച്ചില്‍ നടത്തിയതിനിടെയാണ് സൈന്യത്തിനുനേരെ ഭീകരര്‍ വെടിവച്ചത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ ഞായറാഴ്ച രാവിലെവരെ നീണ്ടു നിന്നിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement