ads

banner

Thursday, 29 November 2018

author photo

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ രൂക്ഷ വിമർശനവുമായി വി ടി ബൽറാം എം എൽ എ രംഗത്ത്. എന്ത് സന്ദേശമാണ് ഈ സ്ത്രീ പൊതുസമൂഹത്തിന് നല്‍കുന്നത്? സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ അങ്ങേയറ്റം നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഒരു ഭരണഘടനാ പദവിയില്‍ ഇരുന്നാണ് ഇവര്‍ ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നതെന്ന് ബൽറാം ഫേസ്ബുക്കിൽ കുറ്റപ്പെടുത്തി. 

ഒരു ജനാധിപത്യത്തിന്റെ കരുത്ത് അതിന്റെ  ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ശക്തിയാണ്; അവയുടെ കാര്യക്ഷമതയും നിഷ്പക്ഷതയും വിശ്വാസ്യതയുമാണ് ബൽറാം കൂട്ടിച്ചേർത്തു. പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് മസ്തിഷ്‌കം പണയപ്പെടുത്തിയ ഇതുപോലുള്ള അടിമജന്മങ്ങള്‍ തകര്‍ക്കുന്നത് മഹത്തായ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം

എന്ത് സന്ദേശമാണ് ഈ സ്ത്രീ പൊതുസമൂഹത്തിന് നൽകുന്നത്? സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ അങ്ങേയറ്റം നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഒരു ഭരണഘടനാ പദവിയിൽ ഇരുന്നാണ് ഇവർ ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നത്!
ഒരു ജനാധിപത്യത്തിന്റെ കരുത്ത് അതിന്റെ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ശക്തിയാണ്; അവയുടെ കാര്യക്ഷമതയും നിഷ്പക്ഷതയും വിശ്വാസ്യതയുമാണ്. പാർട്ടി സംവിധാനങ്ങൾക്ക് മസ്തിഷ്കം പണയപ്പെടുത്തിയ ഇതുപോലുള്ള അടിമജന്മങ്ങൾ തകർക്കുന്നത് മഹത്തായ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ്.
നാട്ടിലെ നിയമ സംവിധാനങ്ങൾക്ക് മുകളിൽ ഓരോ വിഷയത്തിലേയും തെറ്റും ശരിയുമൊക്കെ സ്വയം നിർണ്ണയിച്ച് വിധിയെഴുതി നടപ്പാക്കുന്ന രീതിയാണ് സിപിഎം പോലുള്ള സ്റ്റാലിനിസ്റ്റ് പാർട്ടികൾ അവർക്ക് സ്വാധീനമുള്ള എല്ലായിടത്തും എല്ലാക്കാലത്തും നടത്തിപ്പോന്നിട്ടുള്ളത്. ഉത്തരേന്ത്യയിലെ ജാതിക്കോടതികളുടേയും ഖാപ് പഞ്ചായത്തുകളുടെയും മാതൃകയിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ജനാധിപത്യ കേരളത്തിലെ സിപിഎമ്മിന്റെ ഈ സമാന്തര നീതി വ്യവസ്ഥയും! ഭരണഘടനയുടെ മഹത്വമൊക്കെപ്പറഞ്ഞ് ഊരുചുറ്റി ക്ലാസെടുക്കുന്ന താത്വിക വിശദീകരണ പടുക്കളും നവോത്ഥാന സെലിബ്രിറ്റീസും ഭരണഘടനയേയും നീതി വ്യവസ്ഥയേയും അട്ടിമറിക്കുന്ന ഈ വക കാര്യങ്ങളൊന്നും കാണുകയോ കണ്ട ഭാവം നടിക്കുകയോ ചെയ്യുന്നില്ല എന്നതും ഏറെ കൗതുകകരമായി തോന്നുന്നു.
സ്ത്രീകൾക്കിടയിലെ രാഷ്ട്രീയ ശാക്തീകരണത്തിന്റെ പ്രതീകങ്ങളായി ഉയർത്തിക്കാട്ടപ്പെടുന്ന സിപിഎമ്മിലെ വനിതാ പ്രവർത്തകർക്ക് തങ്ങളുടെ നേർക്കുണ്ടായ ലൈംഗികാതിക്രമങ്ങൾക്ക് എതിരെപ്പോലും നാട്ടിലെ നിയമാനുസൃതമുള്ള സ്ത്രീ സുരക്ഷാ സംവിധാനങ്ങളെ സമീപിക്കാൻ കഴിയാത്തവണ്ണം ഭയത്തിന്റെ അന്തരീക്ഷമാണ് ആ പാർട്ടിക്കകത്തെ ഇരുമ്പുമറകൾക്കുള്ളിൽ നിലനിൽക്കുന്നതെങ്കിൽ അതാണ് ഒരു ജനാധിപത്യ സമൂഹമെന്ന നിലയിൽ നാം തുറന്ന് ചർച്ച ചെയ്യാൻ തയ്യാറാവേണ്ടത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement