തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസ്. എസ്.പി യതീഷ് ചന്ദ്രക്കെതിരെ ഭീഷണിപ്രസംഗം നടത്തിയതിന്‍റെ പേരിലാണ് കേസെടുത്തത്. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കണ്ണൂര്‍ എസ്പി ഓഫിസ് മാര്‍ച്ചിനിടെയാണ് പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് ശോഭാ സുരേന്ദ്രന്‍ പ്രസംഗിച്ചത്.
ബൂട്ടിട്ട യതീഷിന്റെ കാൽ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം. ലാത്തിയേക്കാൾ വലിയ ശക്തി ഞങ്ങൾക്കുണ്ട്. ഞങ്ങൾ മുറപ്രയോഗം നടത്താൻ തീരുമാനിച്ചാൽ കാലു പൊന്തിക്കാനാവില്ലെന്നു യതീഷ് ചന്ദ്ര ഓർക്കണം. അതുകൊണ്ട് നീതിയും നിയമവും ലംഘിക്കാൻ പൊലീസ് വരരുതെന്നും ശോഭ പറഞ്ഞു
അയ്യപ്പന്റെ പൂങ്കാവനത്തിൽ ബൂട്ടിട്ട പൊലീസിനെ അയച്ചു സംഘർഷമുണ്ടാക്കിയ പിണറായിക്ക് അയ്യപ്പന്റെ ശാപം ഏറ്റുകഴിഞ്ഞു. അയ്യപ്പഭക്തരോടു കാണിച്ച ക്രൂരതയുടെ സർട്ടിഫിക്കറ്റ് ലോകം പിണറായിക്ക് നൽകും. അഭിനവ ഹിരണ്യ കശിപുവായ പിണറായിയെ ജനം തെരുവിൽ കുറ്റവിചാരണ നടത്തുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
This post have 0 komentar
EmoticonEmoticon