കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട് നാല് ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 3 മുതല്‍ ബിജെപി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങും.
നിരോധനാജ്ഞ നിയന്ത്രണം പിന്‍വലിക്കുക, സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഭക്തന്മാര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തന്മാര്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥന്മാരുടെ നിയമവിരുദ്ധ നടപടികള്‍ക്ക് എതിരായി അച്ചടക്കനടപടി സ്വീകരിക്കുക എന്നിവയാണ് ബിജെപി മുന്നോട്ട് വയ്ക്കുന്ന നാല് ആവശ്യങ്ങള്‍.
ഇതിന്റെ ഭാഗമായി ഡിസംബര്‍ മൂന്നുമുതല്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തും. 15 ദിവസം നീണ്ടു നില്‍ക്കുന്ന സമര പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്തത്. നിരാഹാര സമരത്തില്‍ ഓരോ ദിവസവും ഓരോ ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും
നിരാഹാരം കൂടാതെ പഞ്ചായത്തു തലങ്ങളിലും വിവിധ സമര പരിപാടികള്‍ നടത്തും. ഒരു ലക്ഷം ആളുകളില്‍ നിന്നും ഒപ്പു ശേഖരണത്തിനും ബിജെപി പദ്ധതിയിടുന്നു.
This post have 0 komentar
EmoticonEmoticon