അന്താരാഷ്ട്രതലത്തില്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ നിന്ന് വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് ചൈനയുടെ നടപടി.
ജനിതക മാറ്റത്തിലൂടെ കുട്ടികളെ സൃഷ്ടിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയ ചൈനീസ് ശാസ്ത്രജ്ഞന്‍ ഹെ ജിലാംകുയിയെ തുടര്‍ ഗവേഷണങ്ങളില്‍ നിന്ന് ചൈന വിലക്കി. അധാര്‍മ്മികവും ചൈനീസ് നിയമങ്ങളുടെ ലംഘനവുമാണ് ഹെ ജിലാംകുയി നടത്തിയതെന്ന് ചൈനീസ് അധികൃതര്‍ ആരോപിക്കുന്നു. ജീന്‍ എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇംപ്ലാന്റ് ചെയ്ത ഗര്‍ഭപാത്രത്തില്‍ ഇരട്ട പെണ്‍കുട്ടികളെ സൃഷ്ടിച്ചതായാണ് ചൈനീസ് ശാസ്ത്രജ്ഞവന്‍ അവകാശപ്പട്ടത്. ഡോ.ഹെ ജിലാംകുയിയുടെ ഗവേഷണം സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണ് എന്ന് ചൈനീസ് ശാസ്ത്ര - സാങ്കേതിക ഉപമന്ത്രി സു നാന്‍പിങ് പറഞ്ഞു. ചൈനീസ് സെന്‍ട്രല്‍ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ നിന്ന് വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് ചൈനയുടെ നടപടി.
This post have 0 komentar
EmoticonEmoticon