ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ മുളകു പൊടിയെറിഞ്ഞ സംഭവം ചർച്ച ചെയ്യാൻ ഇന്ന് ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരും. ഡൽഹിയിലെ 30 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണവും ചർച്ച ചെയ്യും.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഡൽഹി സെക്രട്ടറിയേറ്റിൽ വച്ച് ബിജെപി അനുഭാവിയായ അനിൽകുമാർ കെജ്രിവാളിന്റെ ദേഹത്ത് മുളകു പൊടിയെറിഞ്ഞത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ആംആദ്മി പാർട്ടി ആരോപിക്കുന്നു.
ആംആദ്മി എംഎൽഎ സോംനാഥ് ഭാരതി ഒരു വനിതാ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയത് ആയുധമാക്കി തിരിച്ചടിക്കാനാണ് ബിജെപി തീരുമാനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon