ads

banner

Sunday, 25 November 2018

author photo

നമ്മള്‍ എല്ലാവരും പണ്ട് മുതലേ കേട്ട് വരുന്ന ഒരു കാര്യമാണ് അയ്യപ്പന്റെ ഹരിഹരാസനം. അയ്യപ്പന്റെ ഈ ഉറക്കുപാട്ടായ ഹരിവരാസനത്തിന്റെ പിന്നിലുമുണ്ട് ചില കാര്യങ്ങള്‍.എന്താണെന്നറിയണ്ടേ. എല്ലാത്തിനും ഐതീഹ്യം നിലനില്‍ക്കുമ്പോള്‍ ഇതിനും കാണുമല്ലോ ഒരു ഐതീഹ കഥ.എല്ലാ ദിവസവും അത്താഴ പൂജയ്ക്ക് ശേഷം നട അടയ്ക്കുന്നതിന് മുമ്പ് ഉടുക്കു കൊട്ടി പാടുന്ന ഹരി വരാസനം ഭഗവാന്റെ ഉറക്ക് പാട്ടാണ്. 

ഹരി വരാസനം പാടിത്തീരുമ്പോഴേക്കും പരി കര്‍മ്മികള്‍ നട ഇറങ്ങി അടയ്ക്കും. മേല്‍ ശാന്തി ഒന്നൊഴിയാതെ ഓരോ നില വിളക്കും അണച്ച് നട അടച്ചിരിക്കും. ഇങ്ങനെയാണ് വര്‍ഷങ്ങളായി നടന്നു വരുന്നത്. എന്നാല്‍ ഇന്ന ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നത് സംബന്ധിച്ച്് നടക്കുന്ന ഭക്തരുടെയും,ഓരോ സംഘടനകളുടെയും,പാര്‍ട്ടിക്കാരുടെയും,പിന്തുണയോടെ നടക്കുന്ന പ്രതിഷേധങ്ങളും കോലാഹലങ്ങളും ഇത്തവണ പല ഘട്ടങ്ങളായി നടതുറന്നപ്പോഴും,മണ്ഡലകാലത്തും എല്ലാം അയ്യപ്പന് സ്വസ്ഥമായി ഹരിഹരാസം കേട്ട് സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല എന്നതില്‍ ഒരു സംശയവും വേണ്ട.

പിന്നിലെ ഐതീഹ്യം

അയ്യപ്പന്റെ രൂപ ഭാവങ്ങളെ വര്‍ണ്ണിക്കയും പ്രകീര്‍ത്തിക്കയും ചെയ്യുന്ന ഹരി വരാസനത്തില്‍ ആദിതാളത്തില്‍ മധ്യമാവതിരാഗത്തില്‍ ചിട്ടപ്പെടുത്തപ്പെട്ട എട്ട് പാദങ്ങളാണ് ഉള്ളത്. മാത്രമല്ല, കമ്പക്കുടി കുളത്തൂര്‍ സുന്ദരേശ അയ്യരാണ് ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് പരക്കെയുള്ള വിശ്വാസം. ഇതുകൂടാതെ, മണികണ്ഠനെന്ന അയ്യപ്പന്‍, കമ്പക്കുടി കുടുംബത്തോട് കടപ്പെട്ടിരിക്കുന്നതായി ഐതീഹ്യമുണ്ട്. 

തമിഴ് നാട്ടിലെ തേനി ജില്ലയിലാണ് കമ്പക്കുടി. പന്തളത്ത് നിന്നും പുലി പാലിന് പോയ അയ്യപ്പന്‍ വിശന്നു വലഞ്ഞ് കാട്ടിനുള്ളില്‍ കണ്ട ഒരു ചെറു കുടിലില്‍ കയറി ചെന്നു. അവിടെ ഉണ്ടായിരുന്ന വയസ്സായ പാട്ടി കമ്പ് എന്ന ധാന്യം അരച്ച് കഞ്ഞി കുടിക്കാന്‍ കൊടുത്തു. വിശന്നു വന്ന തനിക്കു കമ്പു പൊടിച്ചു കഞ്ഞി നല്‍കിയ കുടുംബം മേലില്‍ കമ്പക്കുടി എന്നറിയപ്പെടുമെന്ന് സ്വാമി അരുള്‍ ചെയ്തുവത്രേ. പിന്നീട് ഇത് ഇങ്ങനെയാണ് കമ്പക്കുടി എന്ന പേര് വീണത്. കൂടാതെ,വിമോചനാനന്ദ സ്വാമികളായി മാറിയ കൃഷ്ണന്‍ നായര്‍ അയ്യപ്പ ധര്‍മ്മം പ്രചരിപ്പിക്കാന്‍ ദക്ഷിണേന്ത്യ മുഴുവന്‍ സഞ്ചരിച്ചു. കേരളം മറന്നു പോയ അദ്ദേഹത്തെ തെലുങ്ക് നാടുകളിലേയും, തമിഴ് നാടിലേയും വിദൂര ഗ്രാമങ്ങളില്‍ ഫോട്ടോ വച്ച് പൂജിക്കുന്നുണ്ട്. മാത്രമല്ല,ഹരിവരാസന കീര്‍ത്തനം അദ്ദേഹം നാടെങ്ങും പ്രചരിപ്പിച്ചിരുന്നു. വിമോചനാനന്ദ 1955ല്‍ ശബരിമലയില്‍ ഈ കീര്‍ത്തനം ആലപിച്ചതിന് ശേഷം, ഇക്കാലമത്രയും ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടയ്ക്കുന്നത്. വിമോചനാനന്ദയുടെ പരിശ്രമ ഫലമായി ഹരിവരാസന കീര്‍ത്തനം അയ്യപ്പന്റെ ഉറക്ക് പാട്ടായി അംഗീകരിക്കപ്പെടുകയും ചെയ്തു.

എന്നാല്‍, അതേ സമയം 1923ല്‍ ആലപ്പുഴ പുറക്കാട്ട് കോന്നക്കകത്ത് ജാനകിയമ്മയാണ് ഹരിവരാസന കീര്‍ത്തനം രചിച്ചത് എന്ന അവകാശ വാദവുമായി 2007ല്‍ അവരുടെ ചെറു മകന്‍ എത്തുകയുണ്ടായിരുന്നു. ഇതിനുപുറമെ, 1930 മുതല്‍ തന്നെ ഭജന സംഘക്കാര്‍ ഈ പാട്ട് പാടി മലകയറിയിരുന്നെന്നും അവകാശപ്പെടുന്നു. മാത്രമല്ല,വിമോചാനന്ദയാണ് ആദ്യം ഹരിവരാസനം പാടിയതെന്ന് വാദത്തിന് ഇത് വിരുദ്ധമാണ്. 1940കളില്‍ ശബരിമല വലിയ കാടായിരുന്നു, അന്ന് ഭക്തര്‍ തീരെ കുറവുമായിരുന്നു. ആലപ്പുഴക്കാരനായ വീ ആര്‍ ഗോപാല മേനോന്‍ എന്നൊരു ഭക്തന്‍ ശബരിമലയില്‍ ചെറിയൊരു കുടില്‍ കെട്ടി താമസിച്ചിരുന്നു. അന്ന് ശബരിമല മേല്‍ ശാന്തിയായിരുന്ന ഈശ്വരന്‍ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോന്‍ ആയിരുന്നു. അന്ന് മേനോന്‍ ദിവസവും ദീപാരാധനയ്ക്ക് ഹരിവരാസനം പാടിയിരുന്നു. എന്നാല്‍, പിന്നീട്,ദേവസ്വം ബോര്‍ഡ് ശബരിമല ഏറ്റെടുത്തപ്പോള്‍ മേനോനെ കുടിയിറക്കുകയും ചെയ്തു. വണ്ടി പെരിയാറിലെ മൗണ്ട് എസ്റ്റേറ്റില്‍ അനാഥനായി മേനോന്‍ മരണമടയുകയുംചെയ്തു. പിന്നെ സുഹൃത്തിന്റെ മരണവാര്‍ത്ത അറിഞ്ഞ മേല്‍ശാന്തി അന്ന് നടയടക്കും മുമ്പ് മേനോനെ അനുസ്മരിച്ച് ഹരിവരാസനം ആലാപിക്കുകയും പിന്നീട് അങ്ങിനെ അതൊരു പതിവായി എന്നും കേള്‍ക്കുന്നുമുണ്ട്. കാലാകാലങ്ങളായി  ഇപ്പോഴും രിഹരാസനം പാടിയാണ് അയ്യപ്പന്‍ ഉറങ്ങുന്നത്. ഇതോടെ ഒരു ദിവസത്തെ ശബരിമലയിലെ ചടങ്ങുകളും അവസാനിക്കും. ഹരിഹരാസനം പാട്ട് കേള്‍ക്കുമ്പോള്‍ ത്‌ന്നെ എല്ലാവരുടെയും ഉള്ളില്‍ കുളിര്‍മയാകുന്നു. 



from Anweshanam | The Latest News From India https://ift.tt/2Qg4eG4
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement