കണ്ണൂര്‍: കണ്ണൂരില്‍ നിന്നും 10 പേര്‍ കൂടി ഐഎസില്‍ ചേരാന്‍ നാടു വിട്ടതായി പോലീസിന് വിവരം ലഭിച്ചു. പൂതപ്പാറയിലെ കെ. സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കള്‍, പൂതപ്പാറയിലെതന്നെ അന്‍വര്‍, ഭാര്യ അഫ്സീല, മൂന്നുമക്കള്‍, കുറുവയിലെ ടി.പി. നിസാം എന്നിവരാണ് നവംബര്‍ 20-ന് വീടു വിട്ടത്.
സിറിയയിലേക്കോ അഫ്ഗാനിസ്താനിലേക്കോ ഉള്ള ഐ.എസ് കേന്ദ്രത്തിലേക്കാണ് ഇവര്‍ പോയതെന്നാണ് പോലീസിന്റെ സംശയം. മൈസൂരുവിലേക്കെന്നും പറഞ്ഞു പോയ ഇവര്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഐഎസിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചത്. നവംബര്‍ 20 നാണ് ഇവര്‍ നാടു വിട്ടത്.
ഐഎസുമായും തീവ്രവാദി സംഘടനകളുമായും ഇവര്‍ക്ക് നേരത്തേ തന്നെ ബന്ധമുണ്ടായിരുന്നു.പാപ്പിനിശ്ശേരിയില്‍നിന്നുപോയി ഐ.എസില്‍ ചേര്‍ന്ന് സിറിയയില്‍ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ് അന്‍വറിന്റെ ഭാര്യ അഫ്‌സീല. ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.
This post have 0 komentar
EmoticonEmoticon