തിരുവനന്തപുരം: 2018-ലെ എഴുത്തച്ഛൻ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹിത്യകാരന്‍ എം. മുകുന്ദന് സമ്മാനിച്ചു. സ്ത്രീപദവിക്ക് വേണ്ടി രചനകളിൽ ശബ്ദമുയർത്തിയ എഴുത്തച്ഛനെപ്പോലെ സ്ത്രീസ്വത്വ സംബന്ധമായ ബോധം എം. മുകുന്ദനും പുലർത്തിപ്പോന്നതായി മുഖ്യമന്ത്രി പറഞ്ഞു.
മണിപ്രവാളത്തെയും പാട്ടുപ്രസ്ഥാനത്തെയും കേരളത്തിന്റെ തനത് നാടോടിഗാന പാരമ്പര്യത്തെയും സമന്വയിപ്പിച്ച് മലയാളഭാഷയെ മാനവീകരിച്ചതുകൊണ്ടാണ് എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവായി അംഗീകരിക്കുന്നത്. രചനകളിൽ സ്ത്രീപദവിക്കായി ശബ്‌നമുയർത്തിയ എഴുത്തച്ഛൻ, ഇതിഹാസകഥകളിലെ സ്ത്രീകഥാപാത്രങ്ങൾക്ക് സവിശേഷ ചൈതന്യം നൽകുന്നതിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സമാനമായി
പീഡിപ്പിക്കപ്പെടുന്ന ഇന്ത്യൻ സ്ത്രീത്വത്തിനുനേരെയുള്ള സഹാനുഭൂതിയാണ് എം മുകുന്ദന്റെ രചനകളിലുളളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
This post have 0 komentar
EmoticonEmoticon