ads

banner

Sunday, 23 December 2018

author photo

ഇന്തോനേഷ്യയിൽ ആഞ്ഞടിച്ച സുനാമിയിൽ മരണം 222 കടന്നു. വ്യാപക നാശം വിതച്ച പ്രകൃതി ക്ഷോഭത്തിൽ 800 ലധികം പേർക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങൾ തകർന്നതായും ദേശീയ ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു. ഈ മാസം 25 വരെ ഇന്തോനേഷ്യയിൽ ജാഗ്രതാ മുന്നറിയിപ്പ് തുടരും.

പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കും. 28 പേരെ കാണാതായെന്നും റിപ്പോർട്ട് ഉണ്ട്. സർക്കാർ സംവിധാനങ്ങൾ മുന്നറിയിപ്പ് നൽകാത്തതാണ് നാശനഷ്ടങ്ങൾ ഇത്രയും കൂടാൻ കാരണം. ഭൂമികുലക്കം ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ ഇല്ലാതിരുന്നതിനാൽ സുനാമിയെ കുറിച്ചുള്ള സൂചനകളൊന്നും കിട്ടിയില്ലെന്നാണ് സർക്കാർ ഏജൻസികളുടെ വിശദീകരണം.

സുമാത്രയിലും ജാവയിലുമാണ്  ശനിയാഴ്ച രാത്രി 9.30നാണ് സുനാമി ഉണ്ടായത്. സുനാമിയില്‍ ഒട്ടേറെ കെട്ടിടങ്ങളും തകര്‍ന്നു. വന്‍ നാശ നഷ്ടങ്ങളാണ് രേഖപ്പെടുത്തിയത്. ജാവ സുമാത്ര ദ്വീപുകള്‍ക്കിടയിലുള്ള  ക്രാക്കതോവ എന്ന അഗ്‌നിപര്‍വ്വത ദ്വീപിലെ അഗ്‌നിപര്‍വ്വതങ്ങളിലൊന്നാണ് സുനാമിയ്ക്ക കാരണമെന്നാണ് കരുതുന്നത്. അഗ്നി പര്‍വത സ്‌പോടനത്തെത്തുടര്‍ന്ന് കടലിനടിയില്‍ വന്‍ ഭൂചലനം ഉണ്ടായതും അമാവാസി ദിനങ്ങളിലെ വന്‍ തിരകളും സുനാമിയുടെ ആക്കം കൂട്ടി. ബാന്‍റൺ പ്രവിശ്യയിലെ തീരമേഖലകളെയാണ് സുനാമി ഏറ്റവും ബാധിച്ചത്. മൂന്ന് മീറ്റർ വരെ ഉയരത്തിലെത്തിയ തിരമാലകൾ 20 മീറ്ററോളം ഉള്ളിലേക്ക് കടന്നെത്തിയെന്നാണ് റിപ്പോർട്ടുകൾ. 

ക്രിസമസ് ആഘോഷങ്ങൾക്കുൾപ്പെടെ ബീച്ചുകളിൽ ഒത്തുകൂടിയവരാണ് സുനാമിയെ തുടർന്ന് അപകടത്തിൽപ്പെട്ടത്. കടൽതീരത്തെ റിസോർട്ടിൽ സംഗീത പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന ഗായക സംഘത്തെ അപ്പാടെ കടലെടുത്തു. വൻതിരമാലകൾക്ക് സാധ്യതയുള്ളതിനാൽ 25 വരെ തീരമേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement