കാഠ്മണ്ഡു: നേപ്പാളില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്.
നേപ്പാളിലെ കൃഷ്ണ സെന്‍ ലുക്ക് പോളിടെക്‌നിക്കിലെ ബോട്ടണി വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 20പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഇവരില്‍ 15 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡാംഗ് ജില്ലയില്‍ നിന്ന് ഘോരാഹി നഗരത്തിലേക്കുള്ള യാത്രാമധ്യേ തുള്‍സിപൂരില്‍ വച്ചാണ് അപകടം നടന്നത്. വാഹനം 1640 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറയുകയായിരുന്നു.
സംഭവ സ്ഥലത്ത് രക്ഷ പ്രവര്‍ത്തനം പുരോഗമിക്കുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon