തിരുവനന്തപുരം: വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അപേക്ഷകളിലെ പരിശോധന 24നകം പൂര്‍ത്തിയാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി. ഡിസംബര്‍ 10 വരെയാണ് ഇലക്ഷന്‍ കമ്മീഷന്‍ നേരത്തേ സമയം നല്‍കിയിരുന്നത്. പരിശോധന പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സമയം നീട്ടിനല്‍കുകയായിരുന്നു. പ്രവര്‍ത്തനങ്ങളുമായി രാഷ്ട്രീയകക്ഷികള്‍ സഹകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ആറുലക്ഷം പുതിയ അപേക്ഷകരാണുള്ളത്. കൂടുതല്‍ അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലാണ്- 1.09 ലക്ഷം. ഓണ്‍ലൈനായി വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കുന്നതിനുള്ള തിയ്യതി നവംബര്‍ 15ന് അവസാനിച്ചിരുന്നു. ബൂത്ത്‌ലെവല്‍ ഓഫിസര്‍മാര്‍ വീടുകളില്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്.
ബിഎല്‍ഒമാരെ സഹായിക്കാന്‍ രാഷ്ട്രീയകക്ഷികള്‍ ബൂത്ത് ലെവല്‍ അസിസ്റ്റന്റുമാരെ നിയോഗിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ യോഗം നടത്തി ആവശ്യപ്പെട്ടിരുന്നു. ചില കക്ഷികള്‍ ബിഎല്‍എമാരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവര്‍ എത്രയും വേഗം പ്രതിനിധികളെ നിയോഗിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon