കൊച്ചി : കൊച്ചിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കേരള മീറ്റ് 30ന് നടക്കും.അതായത്, ' നാം ഒരുമിച്ച് കേരളത്തിനൊപ്പം ' എന്ന മുദ്രവാക്യമുയര്‍ത്തിയാണ് എറണാകുളം ടൗണ്‍ ഹാളില്‍ കേരള മീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9.30 ന് പി.ടി തോമസ് എം.എല്‍.എ മീറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പകല്‍ അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങില്‍ മുഖ്യാതിഥിയാവും. സുവനീര്‍ പ്രകാശനം സംവിധായകന്‍ മധുപാല്‍ നിര്‍വ്വഹിക്കും. കൂടാതെ,വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരള ഘടകം പ്രളയബാധിതര്‍ക്ക് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനംചടങ്ങില്‍ നടക്കും. നിലവില്‍ ആറ് വീടുകളുടെ നിര്‍മാണം സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
മാത്രമല്ല, പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ച എസി.പി കെ. ലാല്‍ജി, ക്യാപ്റ്റന്‍ സന്ദീപ് മാലിക്, ജോണ്‍ മാത്യു, എ.എസ്. ജോഗി, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളികുന്നേല്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ആനി ലിബു, ചെയര്‍മാന്‍ വി എം സിദ്ദീഖ്, കോര്‍ഡിനേറ്റര്‍ റഫീക്ക് മരക്കാര്‍, ട്രഷറര്‍ സി ചാണ്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon