മന്ത്രി കെ ടി ജലീലിന് നേരെ യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് മുതലക്കുളം മൈതാനിക്ക് സമീപത്ത് വെച്ചാണ് കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ 3 പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ലോങ് മാര്‍ച്ച് നടത്തുമെന്ന് ഡീന്‍ കുര്യാക്കോസ് അറിയിച്ചു. അടുത്ത വ്യാഴാഴ്ച മലപ്പുറത്തു നിന്ന് ജലീലിന്റെ വളാഞ്ചേരിയിലേക്കുള്ള വീട്ടിലേക്കാണ് ലോങ് മാര്‍ച്ച് നടത്തുക. കെ ടി ജലീലിനെ പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon