അഹമ്മദാബാദ്: ഗുജറാത്തിലെ പോലീസ് കോണ്‍സ്റ്റബിള്‍ പോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 4 പേര്‍ അറസ്റ്റിലായി. ഇതില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരും എസ്‌ഐയും ഉള്‍പ്പെടും. സംഭവത്തില്‍ അഞ്ചു പേര്‍ക്ക പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അഞ്ചാമത്തെ ആള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ചോദ്യപേപ്പര്‍ പ്രചരിച്ചത് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ഞായറാഴ്ചയായിരുന്നു നടത്താന്‍ തീരുമാനിച്ചത്. പോദ്യപേപ്പര്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു.
സബ് ഇന്‍സ്പെക്ടര്‍ പി.വി പട്ടേല്‍, ബിജെപി പ്രവര്‍ത്തകരായ മുകേഷ് ചൗധരി, മന്‍ഹാര്‍ പട്ടേല്‍, എന്നിവര്‍ക്ക് പുറമേ സ്വകാര്യ ഹോസ്റ്റല്‍ ഉടമയായ രൂപാല്‍ ശര്‍മയുമാണ് അറസ്റ്റിലായത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon