57 ദിവസത്തെ തുടര്‍ച്ചയായ വിലയിടിവിനു ശേഷം പെട്രോള്‍ വില കൂടി. ഇന്ന് ലിറ്ററിന് 11 പൈസയാണ് കൂടിയത്. എന്നാല്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊച്ചി നഗരത്തില്‍ 72.03 രൂപ വരെ കുറഞ്ഞ പെട്രോള്‍ വില ഇന്ന് 72.14 രൂപയായി. 68.22 രൂപയാണു നഗരത്തിലെ ഡീസല്‍ വില രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ നേരിയ വര്‍ധനയെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയത്
.
നഗരത്തില്‍ 85 രൂപയ്ക്കു മുകളിലെത്തിയ പെട്രോള്‍ വിലയാണ് പടിപടിയായി കുറഞ്ഞ് 72ല്‍ എത്തിയത്. വരും ദിവസങ്ങളിലും ഇന്ധന വില ഉയരാനാണ് സാധ്യത.ഇന്ധന വില വീണ്ടും കൂടുന്നതിനെതിരെ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രോളുകള്‍ നിറയുകയാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിക്കുണ്ടായ കനത്ത പരാജയത്തിനുള്ള പകവീട്ടലാണോയെന്നാണ് പലരും ചോദിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon