ഗാനരചയിതാവും പ്രശസ്ത കവിയുമായ എസ് രമേശന്‍ നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും ഏറ്റുവാങ്ങുന്ന ഗുരുപൗര്‍ണമി എന്ന കൃതിക്കാണ് പുരസ്‌കാരം.
2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരവും ആശാന്‍ പുരസ്‌കാരവും രമേശന്‍ നായര്‍ക്ക് ലഭിച്ചിട്ടുണ്ട്1985-ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശന്‍ നായര്‍ പ്രവേശിക്കുന്നത്.
1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയില്‍ കുമാരപുരത്താണ് രമേശന്‍ നായരുടെ ജനനം. കന്നിപ്പൂക്കള്‍, പാമ്പാട്ടി, ഹൃദയവീണ, കസ്തൂരിഗന്ധി, ഉര്‍വശീപൂജ, അഗ്രേ പശ്യാമി, സരയൂ തീര്‍ഥം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതകള്‍.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിരുന്നു. സംഘപരിവാര്‍ സാംസ്‌കാരിക സംഘടനയായ തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡണ്ടാണ് രമേശന്‍ നായര്‍.
This post have 0 komentar
EmoticonEmoticon