തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തേക്കു പോയ ഹന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്യാന്‍ താമസം നേരിട്ടുവെന്നു കാണിച്ച് എസ് പി സുദര്‍ശനെതിരെ ഐ.ജി വിജയ് സാഖറെ ഡി.ജി.പിക്ക് റിപ്പോര്‍ട്ടു നല്‍കി.
ശബരിമലയില്‍ സംഘര്‍ഷമുണ്ടാവുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കരുതലായാണ് ശശികലയെ അറസ്റ്റ് ചെയ്തത്. രാത്രി സന്നിധാനത്തു വിരിവയ്ക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മരക്കൂട്ടത്ത് എത്തിയ ശശികലയെ കരുതലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്.
മരക്കൂട്ടത്ത് ശശികലയെത്തുമ്പോള്‍ എസ്.പിയും ഡിവൈ.എസ്.പിയും സ്ഥലത്തുണ്ടാകാതിരുന്നത് വിവാദമായിരുന്നു. തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശശികല അത് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ചു മണിക്കൂറിനു ശേഷം വനിതാ പോലീസ് എത്തിയാണ് ശശികലയെ അറസ്റ്റ് ചെയ്തത്.
ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.പി സുദര്‍ശനോട് ഡി.ജി.പി ലോക്നാഥ് ബെഹ്റ വിശദീകരണം ചോദിക്കും.
This post have 0 komentar
EmoticonEmoticon