ബിജെപിയുടെ കൂടെ പോയത് തെറ്റായിപ്പോയെന്ന വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി നടേശന്‍. ബിജെപിക്ക് വേണ്ടി പ്രചരണം നടത്തിയതില്‍ ഖേദിക്കുന്നുവെന്നും ഇനിയൊരിക്കലും ബിജെപിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലായെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ബിജെപി ഭീഷണിപ്പെടുത്തുന്നുവെവെന്നും എന്നാല്‍ ഭീഷണിയിലൂടെ തന്റെ അഭിപ്രായത്തില്‍ മാറ്റമുണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപിക്കാര്‍ നവമാധ്യമത്തിലൂടെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബിജെപിക്ക് സവര്‍ണ മനോഭാവമാണെന്നും അവരുടെ സവര്‍ണ മനോഭാവമാണ് പിണറായി വിജയനെ ബിജെപിയുടെ മുഖപത്രമായ ജന്മഭൂമി അപമാനിച്ചത്. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു എന്നും വെള്ളാപ്പള്ളി ആരോപിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon