ദുബായ്: പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഉടന്‍ ദുബായിലെ ആശുപത്രിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ മങ്ഖൂലിലെ ആസ്റ്റര്‍ ആശുപത്രിയിലാണ് സംഭവം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാറിന് തീപിടിച്ചത്. ഇതോടെ ആശുപത്രിയിലെ പ്രവേശന കവാടം പുകയില്‍ മുങ്ങി. രോഗികളെ ഒഴിപ്പിക്കാന്‍ രണ്ട് മണിക്കൂറെടുത്തു.
അപകടത്തെ തുടര്‍ന്ന് മുന്‍ കരുതലെന്ന നിലയില്‍ അല്‍ ഖുസൈസിലേയ്ക്കാണ് രോഗികളെ മാറ്റിയത്. ആശുപത്രിയിലെ ഐ സി യുവിലുണ്ടായിരുന്ന മാസം തികയാത്ത പതിനൊന്നോളം കുഞ്ഞുങ്ങള്‍, മൂന്ന് ഗര്‍ഭിണികള്‍, ഏഴ് രോഗികള്‍ എന്നിവരെയാണ് മാറ്റിയിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon