തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ സി.പി.എമ്മിന്റെ പാര്‍ട്ടി പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിന് വേണ്ടി ഒദ്യോഗിക പരിപാടിയാക്കി മാറ്റി സര്‍ക്കാര്‍ മെഷീനറിയും ഖജനാവിലെ പണവും ദുരുപയോഗപ്പെടുത്തുന്നത് ശരിയല്ല. സര്‍ക്കാരിന്റെ പരിപാടിയായിട്ടാണ് ഇത് നടപ്പാക്കുന്നത്. ചീഫ് സെക്രട്ടറി ഇതി സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.
വനിതാ ജീവനക്കാരെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കാനാണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വായിച്ചാല്‍ മനസിലാവും. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല, ആശാ വര്‍ക്കേഴ്‌സ്, അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ്, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ വനിതാ ജീവനക്കാരെയും നിര്‍ബന്ധിച്ച് അണിനിരത്താനാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
മാത്രമല്ല എല്ലാ വകുപ്പുകളെയും മതില്‍ നിര്‍മ്മാണത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
സാലറി ചാലഞ്ച് പോലെ മറ്റൊരു മണ്ടത്തരമാണ് ഈ ഉത്തരവും. ഇത് ജീവനക്കാരെ രണ്ടു തട്ടിലാക്കും.
സര്‍ക്കാര്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് വനിതാ മതിലല്ല, വര്‍ഗ്ഗീയ മതിലാണ്.
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മതില്‍ സൃഷ്ടിക്കുമ്പോള്‍ അത് കേരളീയ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെും അണിനിരത്തിക്കൊണ്ടുള്ളതാവണം. ഇവിടെ അങ്ങനെയല്ല ചെയ്തിരിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന് നിസ്തുല സംഭാവനകള്‍ നല്‍കിയ ക്രസ്ത്യന്‍, മുസ്‌ളീം ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയിരിക്കുന്നു. എങ്ങനെയാണ് അങ്ങനെ നവോത്ഥാന മതില്‍ പണിയുക?
നവോത്ഥാന പ്രസ്ഥാനവുമായി ബന്ധമുള്ള ഹൈന്ദവ സംഘടനകളെ മാത്രമാണ് മുഖ്യമന്ത്രി ആലോചനാ യോഗത്തിലേക്ക് വിളിച്ചതും പങ്കെടുപ്പിച്ചതും. ഇത് ചരിത്രത്തോട് കാട്ടുന്ന അനീതിയും അവഹേളനവുമാണ്.
നമ്മുടെ മഹത്തായ നവോത്ഥാന പ്രസ്ഥാനത്തെ തന്നെ ചെളിവാരി എറിയുകയാണ് ഇത് വഴി മുഖ്യമന്ത്രി ചെയ്യുന്നത്.
പ്രളയത്തിൽ തകർന്ന വീടുകൾ നിർമ്മിക്കാൻ കഴിയാത്ത സർക്കാരാണ് മതിൽ നിർമ്മിക്കാൻ ഒരുങ്ങുന്നത്. വീടുകള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ഉള്ളില്‍ മുഴുവന്‍ അടിഞ്ഞു കൂടിയ ചെളിയും മറ്റും കഴുകി വൃത്തിയാക്കാന്‍ അടിയന്തിര സഹായമായി പ്രഖ്യാപിച്ച 10,000 രൂപ പോലും നാല് മാസം കഴിഞ്ഞിട്ടും എല്ലാവര്‍ക്കും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇനിയും 20%ത്തോളം പേര്‍ക്ക് നല്‍കാനുണ്ടെന്നാണ് കണക്ക്. അർഹര്‍ തഴയപ്പെടുകയും അനര്‍ഹര്‍ വന്‍തോതില്‍ പണം തട്ടിയെടുക്കുകയും ചെയ്തതായി പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon