തളിപ്പറമ്പ്: കണ്ണൂര്‍ പറശ്ശിനിക്കടവില്‍ 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. തളിയില്‍ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബെവിന്‍, അബ്ദുള്‍ സമദ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കേസില്‍ എട്ടു പേരെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഫെയ്‌സ് ബുക്കിലൂടെ വ്യാജ അക്കൗണ്ടുണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതികള്‍ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അഞ്ജന എന്ന പേരിലാണ് പ്രതികള്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയത്. അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും അക്കൗണ്ടുണ്ടാക്കി പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ചു.
പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും. അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി വീണ്ടും പലതവണയായി പീഡനത്തിനിരയാക്കുകയുമായിരുന്നു. പീഡന ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരനെയും ഭീഷണിപ്പെടുത്തി. പിന്നീട് മര്‍ദ്ദിക്കുകയും ചെയ്തു.
സഹോദരന്‍ വഴി കാര്യങ്ങള്‍ മനസ്സിലാക്കിയ അമ്മയാണ് പെണ്‍കുട്ടിയോടൊപ്പം വനിതാസെല്ലിലെത്തി പരാതി നല്‍കിയത്. ഇതോടെ ഈസംഭവവുമായി ബന്ധപ്പെട്ട് 16 കേസുകളിലായി 15 പേര്‍ അറസ്റ്റിലായി.
This post have 0 komentar
EmoticonEmoticon