ads

banner

Sunday, 9 December 2018

author photo

59ാം സ്‌കൂള്‍ കലോത്സവ മേളയുടെ രണ്ടാം ദിനം പിന്നിടുമ്പോള്‍ കോഴിക്കോട് ജില്ല മുന്നില്‍ എത്തിനില്‍ക്കുകയാണ്. എല്ലാ ജില്ലകളെയും മറികടന്നത് കലോത്സവം ആരംഭിച്ച് രണ്ടാം ദിനം പിന്നിടുമ്പോള്‍ വിജയക്കൊടി പാറിച്ച് കോഴിക്കോട് ജില്ല മുന്നില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ഈ ആവേശം അവസാനദിനത്തിലെ മത്സരഇനങ്ങളിലും വേദിയില്‍ നിറഞ്ഞാടി മത്സരങ്ങള്‍ മാറ്റ് കൂട്ടിയാലെ വിജയം ഒടുവിലും സ്വന്തമാക്കാന്‍ കഴിയൂ.

വെള്ളിയാഴ്ച്ചണ് ആലപ്പുഴയില്‍ സ്‌കൂള്‍ കലോത്സവം ആരംഭിച്ചത്. ആദ്യം തൃശ്ശൂര്‍ ജില്ല ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ വെറും ഒരു പോയിന്റ് വ്യത്യാസത്തില്‍ കോഴിക്കോട് രണ്ടാം ദിനം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. എന്നാല്‍ വിജയക്കൊടി പാറിക്കാന്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി തൃശ്ശൂര്‍ തൊട്ടുപിന്നില്‍ തന്നെയുണ്ട്. അത് മുന്നില്‍ കണ്ടാണ് കോഴിക്കോട് കുട്ടികള്‍ തങ്ങള്‍ വിട്ട് കൊടുക്കില്ല എന്ന ആവേശത്തോടെ മത്സരിക്കുന്നത്.

വേദിയില്‍ ഓരോ മത്സര ഇനങ്ങളും ഒന്നിന് ഒന്ന് മെച്ചമായി അരങ്ങില്‍ മാറ്റേകി നിറഞ്ഞാടുകയാണ്.പ്രത്യേകിച്ചും മോണോആക്ട്, നാടകം,കുച്ചിപ്പുടി,മാര്‍ഗ്ഗംകളി, സംഘഗാനം,തിരുവാതിരകളി,മാര്‍ഗ്ഗംകളി എന്നീ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ എല്ലാം മറന്ന് തകര്‍ത്താടുകയായിരുന്നു. മാത്രമല്ല, വേദിയില്‍ ഓരോ കലാകാരന്‍മാരും വ്യത്യസ്തമാര്‍ന്ന ശൈലിയിലാണ് മത്സരം കാഴ്ച്ചവയ്ക്കുന്നത്. എടുത്ത് പറയുകയാണെങ്കില്‍ നാടകം,മോണോ ആക്ട് മത്സരങ്ങളിലെയൊക്കെ ഓരോ വൈവിദ്ധ്യമാര്‍ന്ന ശൈലി കാഴ്ച്ച വയ്ക്കാന്‍ ഓരോ മത്സരാര്‍ത്ഥികളും ശ്രദ്ധിച്ചിരുന്നു.

നിലവില്‍ കോഴിക്കോടിന് 345 പോയിന്റും തൃശൂരിന് 344 പോയിന്റുമാണ്. വാശിയേറിയ മത്സരവീര്യത്തോടെ കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകള്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നുണ്ട്. ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഇടുക്കി ജില്ലയാണ്. ആര്‍ഭാടങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണ കലോത്സവത്തിന് തിരി തെളിഞ്ഞിരിക്കുന്നത്. രണ്ടാം ദിനമായ ഇന്ന് 75 ഇനങ്ങളില്‍ ആണ് മത്സരങ്ങള്‍ നടന്നിരിക്കുന്നത്.

മത്സര വിഭാഗത്തില്‍, ഹയര്‍സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി, ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം, ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിര, പരിചമുട്ടുകളി, കോല്‍ക്കളി, പഞ്ചവാദ്യം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് അരങ്ങിലെത്തിയിരിക്കുന്നത്. വാശിയേറിയ മത്സരങഅങളാണ് ഓരോ വേദിയിലും നടന്നുകൊണ്ടിരിക്കുന്നത്.കാണികളില്‍ ആവേശം ഹരം കൊള്ളിക്കുന്ന തരത്തിലുളള മത്സരങ്ങളാണ് ഓരോ ജില്ലക്കാരും കാഴ്ച്ചവയ്ക്കുന്നത്. 

എന്നാല്‍ ഇത്തവണത്തെ കലോത്സവ വേദിയില്‍ ഏറ്റവും കൂടുതല്‍ സങ്കടം അല തല്ലുന്നത് വയലിസ്റ്റ് ബാലഭാസ്‌ക്കറിനെ കുറിച്ച് ഓര്‍ക്കുമ്പോഴാണ്. ഇതില്‍ ഏറ്റവും അധികം ബാലഭാസ്‌ക്കറെക്കുറിച്ചുളള ഒരായിരം ഓര്‍മ്മകളും സങ്കടങ്ങളും തങ്ങി നിന്നിരുന്ന വേദി മറ്റൊന്നുമല്ല, വയലിന്‍ വിഭാഗം മത്സര വേദി തന്നെ. ആദ്യത്തെ ബാലഭാസ്‌ക്കറില്ലാത്ത കലോത്സവം ആയിമാറിയിരിക്കുന്നത് ഇത്തവണത്തെ മേള എന്നതും എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരമാണ് വയലിന്‍ വിഭാഗം മത്സര ഇനത്തിലും കാഴ്ച്ചവച്ചത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement