കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകൾ വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആർത്തവം അശുദ്ധിയല്ലെന്ന് മനസിലാക്കുന്ന സ്ത്രീകൾ മതിലിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു പാർലമെന്‍റ് സമുദായ സംഘടനാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ അനുവദിക്കില്ല. ഭക്തർക്ക് ശരിയായ സുരക്ഷ സർക്കാർ ഒരുക്കിയിട്ടുണ്ട്. അതിനുള്ള നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon