തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവരുന്ന നിരാഹാരം സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രതിഷേധക്കാർ പൊലീസിനെതിരെ കല്ലെറിഞ്ഞു. ഇതോടെ പോലീസും തിരിച്ചടിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ നാളെ ബിജെപി ഹർത്താലിന് ആഹ്വനം ചെയ്‌തു.
പ്രകോപനത്തെ തുടർന്ന് പൊലീസ് ലാത്തി വീശുകയും ജല പീരങ്കി പ്രയോഗിക്കുകയും ചെയ്തു. പൊലീസിന്റെ ഷീൽഡ് പ്രവർത്തകർ തകർത്തു. സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തകയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon