എരുമേലി: ശബരിമല ദര്‍ശനത്തില്‍ നിന്ന് ആദിവാസി നേതാവ് അമ്മിണിയും പിന്‍മാറി.അമ്മിണിയുള്‍പ്പെട്ട എട്ടംഗ സംഘത്തെ പോലീസ് എരുമേലിയില്‍ വെച്ച് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. പൊന്‍കുന്നം മുതല്‍ ഇവര്‍ക്കെതിരെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോട്ടയത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടയാനും ശ്രമം നടന്നു.
നിലവില്‍ എരുമലി പോലിസ് സ്റ്റേഷനിലാണ് അമ്മിണിയുള്ളത്. കാനന പാതവഴി സന്നിധാനത്തെത്തിക്കുവാനാണ് പോലീസ് പദ്ധതിയിട്ടിരുന്നത്. കാനനപാതവഴി രണ്ട് കിലോമീറ്ററോളം ഇവര്‍ സഞ്ചരിച്ചിരുന്നു. എന്നാല്‍ പമ്പയിലെ പ്രതിഷേധങ്ങളെ തുടര്‍ന്ന് സന്നിധാനത്ത് എത്തിക്കാന്‍ സാധിക്കില്ലെന്ന് പോലീസ് ഇവരെ അറിയിച്ചു. ഇതേ വഴിതന്നെ തുടര്‍ന്ന് ഇവര്‍ തിരിച്ചിറങ്ങി.
തിരികെ നാട്ടിലേക്ക് മടങ്ങുമെന്ന നിലപാടിലാണ് അമ്മിണി. അതേസമയം എരുമേലി പോലീസ് സ്റ്റേഷന് മുന്നില്‍ ബിജെപി, ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon