കുവൈത്ത് സിറ്റി: ഇലക്ട്രിക് കാറുകൾക്ക് കൂടുതൽ പ്രചാരം നൽകാനൊരുങ്ങി കുവൈത്ത്. രാജ്യമെമ്പാടും ഇത്തരം വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് വൈദ്യുതി മന്ത്രാലയം പഠനം ആരംഭിച്ചു. പരിസ്ഥിതി സൗഹൃദമായ ഇലക്ടിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് മന്ത്രാലയം പ്രത്യേക പഠനത്തിന് തുടക്കമിട്ടത്.
ചാർജിങ് സെൻററുകൾക്കായി അപേക്ഷിക്കാൻ വേണ്ട നിബന്ധനകൾ തയാറാക്കി വരികയാണെന്നും ഇലക്ട്രിക് കാറുകൾ സർവ വ്യാപിയാവുന്നതോടെ പരിസ്ഥിതി മലിനീകരണം പകുതിയായി കുറയുമെന്നാണ് പ്രതീക്ഷയെന്നും വൈദ്യുതി മന്ത്രാലയത്തിലെ ഭരണകാര്യ ഉപമേധാവി മുഹമ്മദ് അൽ ഷർഹാൻ പറഞ്ഞു.
ദൂരയാത്രകളിൽ ചാർജ് ചെയ്യുന്നതടക്കമുള്ള ബുദ്ധിമുട്ടുകളാണ് ഇത്തരം കാറുകളുടെ അപാകതയായി പറയാറുള്ളത്. ഇത് പരിഹരിക്കാനാണ് കുവൈത്ത് രാജ്യവ്യാപകമായി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon