ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും രാഹുല്‍ ഗാന്ധിയുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. നാലു മണിയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണു റിപ്പോര്‍ട്ട്.
ഗെലോട്ട് രാജസ്ഥാനിലേക്കു തിരിച്ചു. മധ്യപ്രദേശില്‍ ആരു മുഖ്യമന്ത്രിയാകുമെന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല. മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കണമെന്ന് നിയമസഭാകക്ഷി യോഗത്തില്‍ ഭൂരിഭാഗം എംഎല്‍എമാരും അഭിപ്രായപ്പെട്ടിരുന്നു. ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗല്‍, സിങ്‌ദേവ്, സാഹു, ചന്ദ്രദാസ് മഹന്ദ് എന്നിവരെയായിരിക്കും പരിഗണിക്കുക. മൂന്നു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി രാവിലെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, തെലങ്കാന മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര്‍ റാവു സത്യപ്രതിജ്ഞ ചെയ്തു. കാലാവധി അവസാനിക്കുന്നതിന്
ഒന്‍പതുമാസം മുന്‍പേ മന്ത്രിസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടതായിരുന്നു റാവു
This post have 0 komentar
EmoticonEmoticon