പത്തനംതിട്ട: ശബരിമലയിലെ സുരക്ഷയ്ക്കായുള്ള മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം തുടങ്ങും. മൂന്നാം ഘട്ടത്തില്‍ 4,026 പൊലീസ് ഉദ്യോഗസ്ഥര്‍ സേവനത്തിനുണ്ടാകും. ഐ ജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും ചുമതല.
നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടം ഇന്റലിജന്‍സ് ഡി ഐ ജി എസ് സുരേന്ദ്രനാണ്. സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ഡി സി പി ജി ജയ്ദേവും ക്രൈംബ്രാഞ്ച് എസ് പി പി ബി രാജീവുമാണ് ഉണ്ടാവുക.
This post have 0 komentar
EmoticonEmoticon