ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം നാളെ അറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.
അഞ്ച് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഭരണവും സ്വാധീനവുള്ള മൂന്നിടത്തും പാര്‍ട്ടി പിന്നിലായേക്കാം എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. രാജസ്ഥാന്‍ കോണ്‍ഗ്രസ് അനയാസം ജയിക്കുമെന്ന് എല്ലാ സര്‍വെകളും പറയുന്നു. മധ്യപ്രദേശിലും ചത്തീസ്ഗഡിലും ഇഞ്ചോടിച്ച് പോരാട്ടത്തിന്റെയും തൂക്കുസഭയുടെയും സൂചന നല്‍കി.
അജിത് ജോഗിയുടെ മൂന്നാം മുന്നണി നിർണ്ണായകമായേക്കാം എന്ന സൂചനയും എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നുണ്ട്. ഛത്തീസ്ഗഡിൽ 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
രാജസ്ഥാന്‍ ആകെ ഇരുന്നൂറ് സീറ്റുകളാണ് നിയമസഭയില്‍ ഉള്ളത്. കേവലഭൂരിപക്ഷത്തിന് 101 സീറ്റുകള്‍ വേണം. 2013-ല്‍ 163 സീറ്റുകള്‍ നേടി വന്‍ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. എന്നാല്‍ പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങളിലേറെയും 105 മുതല്‍ 120 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് പ്രവചിക്കുന്നത്.
തെലങ്കാന ടി.ആര്‍.എസിനൊപ്പം നില്‍ക്കുമെന്നും മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണതുടര്‍ച്ചയുണ്ടാകില്ല എന്നുമാണ് സര്‍വെകള്‍ അവകാശപ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണ്ണായകമാണ് ഫലം.
വോട്ടീംഗ് മെഷീന്‍ അട്ടിമറികളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കൂടിയാണ് നാളത്തെ വോട്ടണ്ണല്‍. 5 സംസ്ഥാനങ്ങളിലും വോട്ടണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
This post have 0 komentar
EmoticonEmoticon