കൊച്ചി : പണ്ഡിറ്റ് കെ.പി.കറുപ്പന്‍ സ്മാരകമന്ദിരത്തിന് ആവശ്യമായ ധനസഹായം കര്‍ണാടക ഗവണ്‍മെന്റ് പരിഗണിക്കുമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡോ.ജി.പരമേശ്വര.അഖില കേരള ധീവരസഭ സംസ്ഥാന സമ്മേളനം എറണാകുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന വിഭാവനം ചെയ്ത സമത്വം ദളിതന് ഇന്നും സ്വപ്നമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാ സംസ്ഥാനങ്ങളിലും അവകാശങ്ങളോ അധികാരങ്ങളും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മത്സ്യബന്ധന വകുപ്പ് ഉണ്ടാക്കാനുള്ള സമ്മര്‍ദ്ദം ദേശീയതലത്തില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരള അഡ്മിനിട്രേറ്റീവ് സര്‍വ്വീസിലും ദേവസ്വം ബോര്‍ഡുകളിലും ധീവരസഭയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ധീവരസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഠനത്തില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കുള്ള മെഡല്‍ വിതരണം കെ.പരമേശ്വര നടത്തി.ധീവരസഭയുടെ മുഖപത്രം വിശ്വകാന്തിയുടെ പ്രകാശനം പ്രൊഫ.കെ.വിതോമസ് എം.പി. നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ ദീപക് ജോയി സപ്ലിമെന്റ് ഏറ്റുവാങ്ങി. മുന്‍ എം.എല്‍.എ. വി.ദിനകരന്‍ ,ഹൈബി ഈഡന്‍ എം.എന്‍.എ, എസ്.ശര്‍മ എംഎല്‍എ, ഡോ.കെ.ആര്‍.വിശ്വംഭരന്‍, പി.എന്‍.ബാലകൃഷ്ണന്‍, പി.കെ.സുധാകരന്‍, പനത്തുറ പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തില്‍ വി.ദിനകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോഷി ബ്ലാങ്ങാട് അവകാശ രേഖ അവതരിപ്പിച്ചു. റ്റി.കെ സ്വാമിനാഥന്‍,കെ.വി സാബു പ്രസംഗിച്ചു.
This post have 0 komentar
EmoticonEmoticon