ലണ്ടന്‍ : ഇംഗ്‌ളീഷ് പ്രിമിയര്‍ ലീഗ് ഫുട്ബാളില്‍ കഴിഞ്ഞ രാത്രി നടന്ന മത്സരങ്ങളില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ വിജയം. മത്സരങ്ങളില്‍ ലിവര്‍പൂള്‍ 3-1ന് വിജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സനലും 2-2ന് സമനിലയില്‍ പിരിഞ്ഞു. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം 54-ാം മിനിട്ടില്‍ കോര്‍ക്കിലൂടെ മുന്നിലെത്തിയിരുന്ന ബേണ്‍ലിയെ മില്‍നര്‍ (62-ാം മിനിട്ട്), ഫിര്‍മിനോ (69), ഷാക്കീരി (90 + 1) എന്നിവരുടെ ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ കീഴടക്കിയിരിക്കുന്നത്. മാത്രമല്ല, മാഞ്ചസ്റ്ററിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 30-ാം മിനിട്ടില്‍ അന്തോണി മാര്‍ഷലും 69-ാം മിനിട്ടില്‍ ജെസി ലിന്‍ഗാര്‍ഡും ആതിഥേയര്‍ക്ക് വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ 26-ാം മിനിട്ടില്‍ മുസ്താഫി ആഴ്‌സനലിന്റെ ഗോളടിച്ചു.
കടാതെ, 68-ാം മിനിട്ടില്‍ മാഞ്ചസ്റ്റര്‍ താരം മാര്‍ക്കോസ് റോയോ ഒരു സെല്‍ഫ് ഗോള്‍ സമ്മാനിച്ചു. മാത്രമല്ല, മറ്റൊരു മത്സരത്തില്‍ ചെല്‍സിയെ 2-1ന് വോള്‍വര്‍ ഹാംപ്ടണ്‍ അട്ടിമറിച്ചു. ഇതിനുപുറമെ ടോട്ടന്‍ ഹാം 3-1ന് സതാംപ്ടണിനെ കീഴടക്കുകയും ചെയ്തു.ചെല്‍സിയെ മറികടന്ന് ടോട്ടന്‍ ഹാം (33) പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. മാഞ്ചസ്റ്റര്‍ സിറ്റി (41), ലിവര്‍പൂള്‍ (39), എന്നിവരാണ് ആദ്യരണ്ട് സ്ഥാനങ്ങളില്‍ . ചെല്‍സി (31), ആഴ്‌സനല്‍ (31) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon