തിരുവനന്തപുരം: കേരളത്തില്‍ ഒരു മാസമായി സര്‍ക്കാരും ഉദ്യോഗസ്ഥരും വനിതാ മതിലിനു പുറകെയാണെന്നും അതു കൊണ്ടു തന്നെ കേരളത്തില്‍ ഭരണ സ്തംബനമാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭ പോലും ചേരാത്തത് അംഗീകരിക്കാന്‍ ആകില്ല. എന്തിനാണ് വനിതാ മതില്‍ എന്നതിന് ഇപ്പോഴും വ്യക്തത ഇല്ല. വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമല വിഷയം സംബന്ധിച്ചു തന്നെയാണ് വനിതാ മതില്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ മതനിരപേക്ഷത തകര്‍ക്കുക എന്നൊരു ഗൂഢ ലക്ഷ്യമാണ് സംഘപരിവാറിന്റേതെന്നും എന്നാല്‍ അതിന് ഒരിക്കലും അനുവദിച്ചു കൊടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
This post have 0 komentar
EmoticonEmoticon