ന്യൂഡല്‍ഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്‍റെ ഫ്ലോട്ട് പ്രതിരോധമന്ത്രാലയം ഒഴിവാക്കി. പരിഗണനയിലുണ്ടായിരുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉണ്ടായിരുന്നു. എന്നാല്‍ ചുരുക്ക പട്ടികയില്‍ ഇടം നേടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
നാലുഘട്ടങ്ങളിലായുള്ള പരിശോധനയ്ക്കൊടുവില്‍ 14 സംസ്ഥാനങ്ങളാണ് പരേഡിന്‍റെ ഭാഗമാവുക. ചുരുക്ക പട്ടികയില്‍ ഇടം നേടിയ സംസ്ഥാനങ്ങള്‍ 26-ന് ഹാജകാകണമെന്നാവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി കത്തുനല്‍കിയിട്ടുണ്ട്. എന്നാല്‍, കേരളത്തിന് ഇതുവരെ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് വിവരം.
വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവുമുള്‍പ്പെടെയുള്ള നവോത്ഥാനസംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്. അവതരണാനുമതി നിഷേധിച്ചതിനുപിന്നില്‍ രാഷ്ട്രീയസമ്മര്‍ദമാണെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon