പിറവം വലിയപള്ളി വിഷയത്തിൽ നിലപാട് വ്യക്തമാക്കി ശ്രേഷ്ഠ കാത്തോലിക്കാ ബാവ. പൂർവ പിതാക്കൻമാർ ഉണ്ടാക്കിയ പള്ളി വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കാത്തോലിക്കാ ബാവ മാധ്യമങ്ങളെ അറിയിച്ചു. മരിക്കേണ്ടി വന്നാലും വിശ്വാസത്തിൽനിന്നു പിൻമാറില്ല. തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനായി നാളെ പിറവം പള്ളിയിൽ സഭ എപ്പിസ്കോപ്പൽ സുനഹദോസ് ചേരും. മറ്റു പള്ളികളുടെ വിഷയങ്ങളും സുനഹദോസിൽ ചർച്ച ചെയ്യും.
പിറവം പള്ളി വിഷത്തിൽ കോടതി അലക്ഷ്യം ഇല്ല. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹം. യാക്കോബായ സഭ അതിന് തയാറാകുന്നില്ല. പള്ളിയിൽ പൊലീസ് വന്ന സാഹചര്യം ഏതെഏതെന്നു വ്യക്തമല്ല. എന്നാൽ സാഹചര്യം മനസ്സിലാക്കി പൊലീസ് പിൻവാങ്ങി. പ്രാർഥനാ യജ്ഞം അനിശ്ചിത കാലത്തേയ്ക്കു തുടരുന്നതിനാണ് തീരുമാനം.
ഇന്ന്, പള്ളിയിൽ പൊലീസിനെതിരെ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. പള്ളിക്കുള്ളിൽ തമ്പടിച്ചിരുന്ന വിശ്വാസികളെ ഒഴിപ്പിക്കാൻ പോലീസ് എത്തിയതോടെ വിശ്വാസികൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പിന്മാറുന്നതായി പൊലീസ് അറിയിച്ചു. പള്ളിയുടെ അകത്ത് കയറാൻ പൊലീസ് ശ്രമിച്ചാൽ തടയുമെന്ന് വിശ്വാസികൾ മുന്നറിയിപ്പ് നല്‍കി.
പളളിയുടെ അധികാരം സംബന്ധിച്ച് തങ്ങൾക്ക് അനുകൂലമായ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ നാളെ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് കോടതി വിധി നടപ്പാക്കാനാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon