ആലപ്പുഴ: 59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാടി കലാകിരീടം പാലക്കാട് സ്വന്തമാക്കി. അവസാന നിമിഷം വരെ നടന്ന ശക്തമായ മല്‍സരത്തിനൊടുവിലാണ് ആലപ്പുഴ കലോത്സവത്തില്‍ പാലക്കാട് ഒന്നാം സ്ഥാനത്തെത്തിയത്. 12 വര്‍ഷം തുടര്‍ച്ചയായി ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാട് മറികടന്നത്. പാലക്കാടിന് 930ഉം കോഴിക്കോടിന് 927 പോയിന്റും ലഭിച്ചു.
തൃശൂര്‍ 903 പോയിന്‍റുമായി മൂന്നാം സ്ഥാനത്തെത്തി. ഇതിനു മുന്‍പ് 2006ലാണ് സ്വര്‍ണക്കപ്പില്‍ മുത്തമിടാന്‍ പാലക്കാടിനു സാധിച്ചിട്ടുള്ളത്. പിന്നീട് 2015ല്‍ കോഴിക്കോടുമായി കിരീടം പങ്കുവച്ചിരുന്നു.
2007 സ്കൂള്‍ കലോത്സവം മുതലാണ് കോഴിക്കോടിന്‍റെ തുടര്‍ച്ചയായ തേരോട്ടം തുടങ്ങിയത്. ശക്തമായ മത്സരം നടന്ന 2015ല്‍ കോഴിക്കോടും പാലക്കാടും കിരീടം പങ്കിട്ടു.
ഒരു വ്യാഴവട്ടക്കാലത്തെ കോഴിക്കോടന്‍ ആധിപത്യമാണ് ആലപ്പുഴയില്‍ പാലക്കാട് തിരുത്തിക്കുറിച്ചത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന ചടങ്ങോ സമാപന ചടങ്ങോ പുരസ്ക്കാര വിതരണമോ ചാമ്ബ്യന്‍ പട്ടമോ ഒന്നുമില്ലെങ്കിലും പ്രതിഭകളുടെ തിളക്കം കൊണ്ട് കലോത്സവ വേദികള്‍ സന്പന്നമായിരുന്നു.
കലോത്സവത്തിന്റെ അവസാനദിവസമായ ഇന്നലെ ഓരോ മണിക്കൂറിലും ലീഡുകള്‍ മാറിമറിഞ്ഞു. സംസ്‌കൃതം കലോത്സവത്തില്‍ 90 പോയിന്റ് വീതം നേടിയ പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ ജില്ലകളാണ് ഒന്നാമത്. അറബിക് കലോത്സവത്തില്‍ പാലക്കാട്, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകള്‍ 95 വീതം പോയിന്റുമായി ഒന്നാം സ്ഥാനം പിടിച്ചു.
പോയിന്റ് നില
1. പാലക്കാട് - 930
2. കോഴിക്കോട് - 927
3. തൃശൂര്‍ - 903
4. കണ്ണൂര്‍ - 901
5. മലപ്പുറം - 895
6. എറണാകുളം - 886
7. ആലപ്പുഴ - 870
8. കൊല്ലം - 862
9. തിരുവനന്തപുരം - 858
10. കാസര്‍കോട് - 839
11. വയനാട് - 834
12. കോട്ടയം -829
13. പത്തനംതിട്ട - 770
14. ഇടുക്കി - 706
60-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം കാസര്‍ഗോട്ട് വച്ച് നടത്താനും തീരുമാനമായതായി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon