ന്യൂഡല്‍ഹി : ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ യാസിന്‍ ഭട്കലിന്റെ അറസ്റ്റ് സംബന്ധിച്ച വിവരം പുറത്തുവിട്ട പശ്ചാത്തലത്തിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ദേശീയ അന്വേഷണ ഏജന്‍സിയില്‍നിന്ന് ഒഴിവാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. മാത്രമല്ല, വിവരം പുറത്തുവിട്ടത് ആരെന്നു വ്യക്തമായ രാത്രിയില്‍ത്തന്നെ ബെഹ്‌റയെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവു നല്‍കുകയായിരുന്നു.ഭീകരന്‍ ഡേവിഡ് ഹെഡ്ലിയെ യുഎസില്‍ ചോദ്യം ചെയ്യാന്‍ പോയ സംഘത്തിലും ബെഹ്‌റയുണ്ടായിരുന്നു. ഈ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടും ബെഹ്‌റയ്‌ക്കെതിരെ ആരോപണമുണ്ടായി.
എന്നാല്‍, ബെഹ്‌റയെ ഡിജിപിയായി നിയമിച്ച നടപടി ഉചിതമായില്ലെന്നു നിലപാടെടുത്തിരുന്നുവെന്ന് സിപിഎം കേന്ദ്ര നേതാക്കളില്‍ ചിലര്‍ സൂചിപ്പിച്ചു. കൂടാതെ, സീനിയോറിറ്റി മറികടന്നായിരുന്നു നിയമനമെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും നേതാക്കള്‍ സൂചിപ്പിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon