ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: അഗസ്താ വെസ്തലന്‍ഡ് അഴിമതി കേസില്‍ പ്രതിയായ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ഡല്‍ഹിയില്‍ എത്തിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സിബിഐ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മിഷേലിനെതിരെ ഡല്‍ഹി പട്യാല ഹൗസ് കോടതി 2017 ജനുവരിയില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറണമെന്ന കീഴക്കോടതി ഉത്തരവാണ് പരമോന്നത കോടതി ശരിവച്ചത്.
യുപിഎ കാലത്ത് 14 അഗസ്ത വെസ്ത ലാന്റ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ അഴിമതി നടന്നുവെന്ന കേസിലെ മുഖ്യപ്രതിയാണ് ലണ്ടന്‍ സ്വദേശിയായ ക്രിസ്ത്യന്‍ മൈക്കില്‍. കേന്ദ്ര സര്‍ക്കാരിലെ ഉന്നതര്‍ക്ക് തുക കൈമാറിയത് മൈക്കിലാണന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
മിഷേലിനെ ബുധനാഴ്ച പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon