തൃശൂര്‍: കേരളത്തില്‍ ഇനി കോംഗോ പനിയില്ല. തൃശൂരില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിതീകരിച്ചു. പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് ഇക്കാര്യം സ്ഥിതീകരിച്ചിരിക്കുന്നത്. മണിപ്പാലിലേക്ക് അയച്ച രക്ത സാമ്പിളിന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡോക്ടര്‍ വ്യക്തമാക്കുകയും ചെയ്തു.
കഴിഞ്ഞ മാസമായിരുന്നു മലപ്പുറം സ്വദേശി യു.എ.ഇയില്‍ നിന്ന് നാട്ടിലെത്തിയത്. മൂത്രാശയ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോയാണ് ഇയാള്‍ക്ക് മുമ്പ് കോംഗോ പനി ബാധിച്ച കാര്യം അധികൃതര്‍ അറിയുന്നത്.എന്നാല്‍ പിന്നീട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇയാള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. കോംഗോ പനിയാണോ എന്ന സംശയത്തിന്റെ ഭാഗമായാണ് രക്ത സാമ്പില്‍ മണിപ്പാലിലേക്ക് അയച്ചത്. പരിശോധന ഫലം നെഗറ്റീവാണെന്ന് പുറത്ത് വന്നതോടെ മലപ്പുറം സ്വദേശിയെ ഡിസ്റ്റാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചിട്ടുമുണ്ട്.
ഇതോടെ കേരളത്തില്‍ ആര്‍ക്കും ഇതുവരെ കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കോംഗോ പനി. മൃഗങ്ങളുടെ ശരീരത്തിലെ ചെള്ളുകള്‍ വഴിയാണ് ഇത് മനുഷ്യരിലേക്ക് എത്തുന്നത്. നെയ്‌റോ വൈറസാണ് രോഗം പരത്തുന്നത്.
This post have 0 komentar
EmoticonEmoticon