ശ്രീനഗര്‍: ജമ്മുകാശ്മീര്‍ മുന്‍ ധനമന്ത്രി പിഡിപിയില്‍ നിന്നും രാജിവച്ചു. മുന്‍ ധനമന്ത്രിയായ ഹസീബ് ദ്രാബുവാണ് പിഡിപിയില്‍ നിന്നും രാജിവച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കന്നതായികാട്ടി പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്തിക്ക് അദ്ദേഹം കത്ത് അയച്ചു. ദ്രാബു ട്വീറ്റിലൂടെയാണ് രാജി വെച്ച വിവരം പുറത്ത് അറിയിച്ചിരിക്കുന്നത്.
അതായത്, പിഡിപിക്ക് വിട. ജീവിതത്തിന്റെ ഒരു ഘട്ടം അവസാനിച്ചെന്ന് ദ്രാബു ട്വീറ്റ് ചെയ്യുകയായിരുന്നു. നാലു വര്‍ഷം നീളുന്ന രാഷ്ട്രീയ ജീവിതത്തിനാണ് ഇതോടെ അവസാനമാകുന്നത്.
This post have 0 komentar
EmoticonEmoticon