വൈക്കം: വൈക്കത്തഷ്ടമിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെയും സംഘര്‍ഷത്തെയും തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. കരിമ്പ് തണ്ടുകൊണ്ട് തലക്കടിയേറ്റാണ് മരണം.വൈക്കം കുലശേഖരമംഗലം മേക്കര കരിയില്‍ വീട്ടില്‍ ശശിയുടെ മകന്‍ ശ്യാം (24) ആണ് മരിച്ചത്.
ക്ഷേത്രത്തിനു പുറത്തെ തട്ടുകടയില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചത്. തട്ടുകടയില്‍ വെച്ചു തുടങ്ങിയ സംഘര്‍ഷം പിന്നീട് നഗരത്തിലേക്കും നീളുകയായിരുന്നു. ഇതിനിടെയായിരുന്നു യുവാവിന്റെ തലയ്ക്ക് കരിമ്പ് തണ്ടുകൊണ്ട് അടിയേറ്റത്.
This post have 0 komentar
EmoticonEmoticon