തിരുവനന്തപുരം: 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച
സംവിധായകനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശേരിക്ക്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്കു പിന്നാലെ ലിജോ ജോസ് പെല്ലിശേരി 23-ാമത് രാജ്യാന്തര ചലച്ചിത്രമേളിയിലും മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
ഈ മ യൗ എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള രജത ചകോരം ലിജോ നേടിയപ്പോള്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം റൂഹൊല്ല ഹെജാസിയുടെ ഡാര്‍ക് റൂം എന്ന സിനിമയ്ക്കായിരുന്നു. മികച്ച നവാഗത സംവിധായകനായി അനാമിക അക്സറിനെ തെരഞ്ഞെടുത്തു. ലാറ്റിന്‍ അമേരിക്കന്‍ ചിത്രം സൈലന്‍സ് പ്രത്യേക ജൂറി പരാമര്‍ശം നേടി. സക്കറിയയുടെ 'സുഡാനി ഫ്രം നെെജീരിയ'യാണ് മികച്ച മലയാളം സിനിമ.
ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും ലിജോ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിരുന്നു.
മറ്റു പുരസ്കാരങ്ങള്‍: സ്പെഷ്യൽ ജൂറി പരാമർശം - സൌമ്യാനന്ദ സാഹി, ഛായാഗ്രാഹകൻ - ടേക്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജലേബീസ്. പ്രത്യേക ജൂറി പരാമർശം - സിനിമ - ദ സൈലൻസ് (പോർച്ചുഗീസ്). രജത ചകോരം - നവാഗത സംവിധായിക - അനാമിക ഹക്സർ - ടേക്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജലേബീസ് (ചിത്രം). സുവർണ ചകോരം - ഡാർക് റൂം (സിനിമ- ഇറാൻ) - റൂഹല്ല ഹെജാസി (സംവിധായകൻ).
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon